മൂര്‍ത്തിക്കല്‍ ക്രിയേഷന്‍സ് ആന്‍ഡ് ടൂര്‍സിന്റെ കന്നിയാത്ര ഒക്ടോബര്‍ 8, 9, 10 തീയതികളില്‍
Saturday, September 26, 2015 8:44 AM IST
റോം: മൂര്‍ത്തിക്കല്‍ ക്രിയേഷന്‍സ് ആന്‍ഡ് ടൂര്‍സിന്റെ ആദ്യ കന്നയാത്ര അജിമോന്‍ മൂര്‍ത്തിക്കലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 8, 9, 10 തീയതികളില്‍ പോര്‍ച്ചുഗലിലേക്കു ടൂര്‍ സംഘടിപ്പിക്കുന്നു.

എട്ടിനു രാവിലെ 10.15ന് ഇറ്റലിയിലുള്ള പിസ എയര്‍ പോര്‍ട്ടില്‍നിന്നു പുറപ്പെട്ട്, ഉച്ചയ്ക്ക് 12.20നു പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരും. അവിടെനിന്നും ലിസ്ബണ്‍ നഗരം ചുറ്റിക്കണ്ടശേഷം ഫാത്തിമയിലേക്ക് പുറപ്പെടും. 9, 10 തീയതികളില്‍ ഫാത്തിമയില്‍ മാതാവിന് തങ്ങളെ പൂര്‍ണമായി സമര്‍പ്പിച്ച്, ഉച്ചകഴിഞ്ഞ് ലിസ്ബണില്‍നിന്നും പുറപ്പെട്ട് വൈകുന്നേരം 6.55 ന് പിസ എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരും.

നവംബറില്‍ നടത്താനിരുന്ന ഹോളിലാന്‍ഡ് പര്യടനം അറബ് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധ ഭീഷണിയെതുടര്‍ന്നു നീട്ടിവച്ചതായി അറിയിച്ചു.

മൂര്‍ത്തിക്കല്‍ ക്രിയേഷന്‍സ് ആന്‍ഡ് ടൂര്‍സ് നിങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഹോളിലാന്‍ഡ്, വത്തിക്കാന്‍, ലൂര്‍ദ്, ഫാത്തിമ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം ടൂറിസ്റ് കേന്ദ്രങ്ങളായ ഇറ്റലി, ജര്‍മനി, പാരിസ്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, തായ്ലാന്‍ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും അവസരമൊരുക്കുന്നു.

വിവരങ്ങള്‍ക്ക്: ഷമഷശാീിഷീലുെവ@ഴാമശഹ.രീാ / ാീീൃവേശസമഹരൃലമശീിേ@ഴാമശഹ.രീാ / യശ്യെഷമശാീി@്യമവീീ.രീാ