മാഞ്ചസ്ററില്‍ സണ്‍ഡേ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 26ന്
Friday, September 25, 2015 6:51 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ഡേ സെപ്റ്റംബര്‍ 26നു (ശനി) നടക്കും.

വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്കൂളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണു പരിപാടികള്‍.

സണ്‍ഡേ സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുക്കമായിട്ടാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ അവരുടെ പ്രായം അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചാണു മത്സരങ്ങള്‍ നടക്കുക. പാട്ട്, പ്രസംഗം, സ്റോറി ടെല്ലിംഗ് തുടങ്ങിയ മത്സരങ്ങള്‍ക്കുശേഷം കായികമത്സരങ്ങളും അരങ്ങേറും.

പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍