ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 26ന്
Tuesday, September 22, 2015 8:17 AM IST
ക്രേഫെല്‍ഡ്: മലങ്കര കത്തോലിക്കാസഭയുടെ 85-ാമത് പുനരൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 26നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (ഋരസലിവലശാലൃ ഘമിറൃ.324, 60435 എൃമിസളൌൃ മാ ങമശി) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികള്‍ ആരംഭിക്കും.

ഡോ. തോമസ് മാര്‍ അന്തോണിയൂസ് (സീറോ മലങ്കര എക്സാര്‍ക്കേറ്റ്, ഖട്ക്കി, പൂന) മുഖ്യകാര്‍മികനായി നടക്കുന്ന ദിവ്യബലിയില്‍ ഫാ. അന്റോ ബാറ്റിനിക്, ഫാ.തോമസ് പടിയംകുളം, ഫാ. ദേവദാസ് പോള്‍, ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്ററും ചാപ്ളെയിനുമായ ഫാ. സന്തോഷ് തോമസ് എന്നിവര്‍ സഹ കാര്‍മികരായിരിക്കും. തുടര്‍ന്നു നടക്കുന്ന ജൂബിലി ആഘോഷത്തില്‍ വിശിഷ്ടാഥിതികള്‍ ആശംസകള്‍ അര്‍പ്പിക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജര്‍മനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫര്‍ട്ട് മിഷന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജര്‍മനിയിലെ മലങ്കര കത്തോലിക്കാ പാസ്ററല്‍ കൌണ്‍സില്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: എൃ.ടമിവീേവെ ഠവീാമ (ടലലഹീൃഴലൃ റലൃ ട്യൃീങമഹമിസമൃലി ശി ഉലൌരേെവഹമിറ), 06995196592/015228637403,ഏലീൃഴല ങൌിറലവൌേ(ടലരൃലമ്യൃേ, എൃമിസളൌൃ ങശശീിൈ ഡിശ) 0619858 77 990, ഖീലുെവ ജീിാലഹശഹ(ഢശരലജൃലശെറലി, ജമീൃമഹ ഇീൌിരശഹ) 06192961977, ഗീവ്യെ ഠവീമേേവേശഹ (ഠൃലമൌൃലൃ, എൃമിസളൌൃ ങശശീിൈ ഡിശ) 06109739832.

സ്ഥലം: ഒല്വൃഖലൌ ഗശൃരവല, ഋരസലിവലശാലൃ ഘമിറൃ.324, 60435 എൃമിസളൌൃ മാ ങമശി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍