കേളി സ്വിറ്റ്സര്‍ലാന്‍ഡ് അനുശോചിച്ചു
Tuesday, September 22, 2015 8:15 AM IST
സൂറിച്ച്: പ്രശസ്ത പിന്നണി ഗായികയായ രാധിക തിലകിന്റെ അകാല നിര്യാണത്തില്‍ കേളി സ്വിറ്റ്സര്‍ലന്‍ഡ് അനുശോചിച്ചു.

കേളി സൂറിച്ചില്‍ ഒരുക്കിയിരുന്ന സംഗീത സദസില്‍ ഗാനാലാപനം നടത്തിയിട്ടുള്ള രാധിക തിലക് സ്വിസ് മലയാളികള്‍ക്ക് സുപരിചിതയായിരുന്നു. വിനയം കൊണ്ട് സ്വിസ് മലയാളികളുടെ മനസില്‍ ഇടം നേടിയ അനുഗ്രഹീത ഗായികയായിരുന്നു രാധിക തിലക് എന്ന് കേളി പിആര്‍ഒ പയസ് പലത്രകടവില്‍ അറിയിച്ചു. മലയാളത്തിന് എന്നും ഓര്‍മിക്കാവുന്ന നിരവധി ഗാനങ്ങള്‍ ആലപിച്ച രാധിക തിലകിന് കേളി പ്രണാമം അര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളേയ്ക്കല്‍