ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Tuesday, September 15, 2015 8:21 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ ഓണാഘോഷം സെപ്റ്റംബര്‍ 20നു (ഞായര്‍) ആഘോഷിക്കുന്നു. രാവിലെ 10നു സെന്റ് തോമസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഫാ. പയസ് മാലേകണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

സെക്ടര്‍ രണ്ടിലുള്ള സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടില്‍ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് മണിമല ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കും. തുടര്‍ന്നു പൂക്കളം, മാവേലിക്കു സ്വീകരണം, തുടങ്ങി വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്