യുക്മ നാഷണല്‍ കലാമേള: ലോഗോ ഡിസൈന്‍ ചെയ്യാന്‍ യുകെയിലെ കലാകാരന്മാര്‍ക്ക് അവസരം
Saturday, September 5, 2015 5:22 AM IST
ലണ്ടന്‍: യുകെ മലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ കലാമേളയുടെ ഈ വര്‍ഷത്തെ ലോഗോ ഡിസൈന്‍ ചെയ്യുവാന്‍ യുകെയിലെ കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്നു. ആറാമത് യുക്മ നാഷണല്‍ കലാമേളയുടെ ഭാഗമാകാനുള്ള ക്ഷണക്കത്ത് കൂടിയാണു കലാമേളയുടെ ലോഗോ.

കലാമേളയുടെ ലോഗോ തയാറാക്കുവാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ സൃഷ്ടി സെപ്റ്റംബര്‍ 19 നു (ശനി) മുമ്പ് കലാമേള നടത്തിപ്പിനായുള്ള ൌൌസാമസമഹമാലഹമ@ഴാമശഹ.രീാ ഇമെയില്‍ ചെയ്യാവുന്നതാണ്. കവന്‍ട്രിയില്‍ സൂപ്പര്‍ ഡാന്‍സര്‍ വേദിയില്‍ കലാമേളയുടെ ലോഗോ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈന്‍ തയാറാക്കിയ കലാകാരനെ യുക്മ നാഷണല്‍ കലാമേള വേദിയില്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും. ഇ-മെയില്‍ ചെയ്യേണ്ട വിലാസം ൌൌസാമസമഹമാലഹമ@ഴാമശഹ.രീാ.

യുക്മ കലാമേള വിജയമാക്കാന്‍ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. പുതുമകളുമായി ഈ വര്‍ഷത്തെ കലാമേളയും യുകെ മലയാളികളുടെ സ്വന്തമാകുമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടും സെക്രട്ടറി സജിഷ് ടോമും പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്