ജര്‍മനിയില്‍ എടിഎം വഴി പണം പിന്‍വലിക്കാന്‍ ചെലവേറും
Friday, September 4, 2015 8:06 AM IST
ബര്‍ലിന്‍: എടിഎം കൌണ്ടറുകള്‍ വഴി പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ ജര്‍മനിയിലെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ തീരുമാനിച്ചു. അതത് ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിനു വര്‍ധന ബാധകമായിരിക്കില്ല.

അഞ്ചു വര്‍ഷമായി 1.95 യൂറോയാണ് ഇതര ബാങ്കുകളുടെ എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഈടാക്കിയിരുന്ന ഫീസ്. ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കും സബ്സിഡയറികളും ഇത് 3.95 യൂറോയായി ഉയര്‍ത്തിക്കഴിഞ്ഞു. ചില ബാങ്കുകള്‍ നാലര യൂറോ വരെയാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍