എംഎംസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Friday, September 4, 2015 5:50 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചിനു (ശനി) നടക്കും. രാവിലെ 10.30 മുതല്‍ ടിംബര്‍ലി മെത്തഡിസ്റ് ചര്‍ച്ച് ഹാളിലാണു പരിപാടികള്‍.

അത്തപൂക്കളം ഒരുക്കന്നതോടെ പരിപാടികള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിക്ക് സ്വീകരണം, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.

സമ്മേളനത്തില്‍ പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സായി ഫിലിപ്പ് സ്വാഗതം ആശംസിക്കും.

ആഘോഷ പരിപാടിയിലേക്കു മുഴുവന്‍ അസോസിയേഷന്‍ കുടുംബംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സായി ഫിലിപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍