ബര്‍ലിന്‍ ഐഎഫ്എ ഫെയറില്‍ സ്മാര്‍ട്ട് വാച്ചുകള്‍ തിളങ്ങുന്നു
Thursday, September 3, 2015 8:05 AM IST
ബര്‍ലിന്‍: ബര്‍ലിന്‍ മെഗാ ഗാഡ്ജറ്റ് ഫെയറില്‍ ഇക്കുറി മുഖ്യ ആകര്‍ഷണമാകാന്‍ പോകുന്നത് സ്മാര്‍ട്ട് വാച്ചുകള്‍. ആറു ദിവസം നീളുന്ന ലോകത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോകളിലൊന്നായ ബര്‍ലിന്‍ ഫെയറിനു വെള്ളിയാഴ്ച തുടക്കമാകും.

വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്, മനുഷ്യ ശരീരത്തില്‍ ഇംപ്ളാന്റ് ചെയ്യാവുന്ന ചിപ്പുകള്‍, ഡ്രോണുകള്‍, 3ഡി പ്രിന്ററുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനെത്തും.

തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ ഗിയര്‍ എസ്2 ആണ് കൊറിയന്‍ ടെക്നോളജി വമ്പന്‍മാരായ സാംസംഗ് ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത്. ചൈനീസ് ഭീമനായ ഹുവേ തങ്ങളുടെ ആദ്യ സ്മാര്‍ട്ട് വാച്ച് മോഡലും ഇവിടെയാണ് ലോഞ്ച് ചെയ്യാന്‍ പോകുന്നത്.

വെയറെബിള്‍ ടെക്നോളജിയുടെ മുന്നേറ്റത്തിനു ബര്‍ലിന്‍ മേള വഴിമരുന്നാകുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍