ഹൈഡല്‍ബര്‍ഗ് കൈരളി ഫെറയിന്‍ ഓണാഘോഷം സെപ്റ്റംബര്‍ 12ന്
Thursday, September 3, 2015 8:03 AM IST
ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറയിന്‍ സെപ്റ്റംബര്‍ 12നു (ശനി) ഓണം ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചിന് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളിലാണ് ഓണാഘോഷം. മാവേലിക്ക് വരവേല്‍പ്പ്, ഓണപ്പാട്ടുകള്‍, ഭരതനാട്യം, കളരിപ്പയറ്റ്, ബോളിവുഡ് ഡാന്‍സ്, വള്ളംകളി, ഗാനമേള എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മിഴിവു പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോല എന്നിവ ഉള്‍ക്കൊള്ളുന്ന ഓണാഘോഷത്തിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: മൈക്കിള്‍ കിഴുകണ്ടയില്‍ 06221-769772, അച്ചാമ്മ പുത്തൂര്‍ 06324-980752.

വിലാസം: ഏലാലശിറലമെമഹ റലൃ ട.ങമൃശലിസശൃരവല, ങമൃസൃമലൈ 50, ജളമളളലിഴൃൌിറ, 69123 ഒലശറലഹയലൃഴ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍