ഹൈഡല്‍ബെര്‍ഗ് മലയാളി സമാജം ഓണാഘോഷം സെപ്റ്റംബര്‍ 19ന്
Tuesday, September 1, 2015 6:59 AM IST
ഹൈഡല്‍ബെര്‍ഗ്: ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 19നു (ശനി) വൈകുന്നേരം 5.30 ന് ആഘോഷിക്കുന്നു. ഹൈഡല്‍ബെര്‍ഗ് പാഫന്‍ഗ്രുണ്ടിലെ മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളിലാണ് ആഘോഷപരിപാടികള്‍.

മാഹാബലിക്ക് വരവേല്‍പ്പ്, ഭരതനാട്യം, കഥക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്, ലളിതഗാനങ്ങള്‍, കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ ആഘോഷത്തിനു മാറ്റു കൂട്ടും.

39-ാമത് തവണ ഓണം ആഘോഷിക്കുന്ന മലയാളിസമാജം വാസിമ് ബട്ട് ഏഷ്യാ ഷോപ്പിന്റെ (ബാന്‍ഹോഫ് സ്ട്രാസെ 17, ഹൈഡല്‍ബെര്‍ഗ്) സഹകരണത്തോടെ ഈ വര്‍ഷത്തെ വിഭവസമ്യദ്ധമായ ഓണസദ്യ ഒരുക്കുന്നു. സാരി, സാല്‍വാര്‍ കമ്മീസ്, ജൂബാ, ടൂണിക്ക, ലുങ്കി, വിസ്കി എന്നീ ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി തംബോല മത്സരവും ഉണ്ടായിരിക്കും.

ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തോടൊപ്പം ഈ വര്‍ഷത്തെ ഓണം ആഘോഷിക്കാന്‍ എല്ലാ മലയാളികളെയും ജര്‍മന്‍കാരെയും കുടുബസമേതം സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: റോയി നാല്‍പ്പതാംകളം 06223-990571, ജാന്‍സി മനോജ് വിലങ്ങുംതറ 06221-337239.

വിലാസം: ഏലാലശിറലമെമഹ റലൃ ട. ങമൃശലിസശൃരവല, ങമൃസ ടൃ 50, 69123 ഒലശറലഹയലൃഴ ജളമളളലിഴൃൌിറ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍