ഓസ്ട്രിയയില്‍ നഴ്സുമാരുടെ ശമ്പള വര്‍ധന ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തും
Tuesday, September 1, 2015 5:57 AM IST
വിയന്ന: ഡോക്ടര്‍മാരുടെ തസ്തികകള്‍ വെട്ടിക്കുറച്ചുകൊണ്ട് നഴ്സുമാരുടെമേല്‍ കൂടുതല്‍ ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും എന്നാല്‍, തക്കതായ ശമ്പള വര്‍ധന നല്‍കാതിരിക്കുകയും ചെയ്യുന്നതിനെതിരേ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ( ഗ.ക.ഢ.) ഒപ്പുശേഖരണം നടത്തുന്നു.

നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് (ഗ.ക.ഢ) ന

ടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ഒപ്പുശേഖരണത്തില്‍ നഴ്സുമാരോട് അനുഭാവമുള്ള ഏതൊരാള്‍ക്കും പങ്കെടുക്കാം. ഓസ്ട്രിയയിലോ യൂറോപ്പി

ലോ, ഇന്ത്യയിലോ, ലോകത്തിന്റെ ഏതൊരു കോണിലും ഇരുന്നു നിങ്ങള്‍ക്ക് ഈ സമരത്തില്‍ പങ്കുചേരാം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ംംം.ീുലിുലശേശീിേ.ലൌ/മ/ുലശേശീിേ/ീിഹശില/ൌിലൃെഴലൌിറവലശ്യലാെേയൃമൌരവാലവൃ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് നിങ്ങളുടെ പേര്, വിലാസം, ഒപ്പ് എന്നിവ ക്ളിക്ക് ചെയ്യുക. (പേര് വെളിപ്പെടുത്താതെ) രഹസ്യമായും ഒപ്പിടാം.

ഈ ഓണ്‍ലൈന്‍ സമരത്തില്‍ പങ്കുചേരുവാന്‍ ഏത് രംഗത്ത് ജോലി ചെയ്യുന്നവരായാലും പെന്‍ഷനായവരായാലും എന്നുവേണ്ട എല്ലാ മനുഷ്യസ്നേഹികളെയും ഞങ്ങള്‍ സ്നേഹബുദ്ധ്യാ സ്വാഗതം ചെയ്തു.

നഴ്സുമാര്‍ ആവശ്യപ്പെട്ടാല്‍ ശമ്പളം വര്‍ധിപ്പിക്കാമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എന്നാല്‍, നഴ്സുമാര്‍ സര്‍ക്കാര്‍ അറിഞ്ഞു തന്നാല്‍ വാങ്ങാം എന്ന നിസംഗതയിലുമാണ്. ഇതിന് ഒരറുതി വരുത്തുന്നതിന്റെ ഭാഗമായി (ഗ.ക.ഢ) നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ ഒപ്പുശേഖരണത്തിലേക്ക് എല്ലാ മലയാളികളെയും രാഷ്ട്രീയ, കക്ഷി ഭേദമില്ലാതെ പ്രതിപക്ഷ ട്രേഡ് യൂണിയനുവേണ്ടി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍