പ്രസ്റണില്‍ ജീസസ് യൂത്ത് ദേശീയ സമ്മേളനം എലൈവ് 2015 ഓഗസ്റ് 27 മുതല്‍
Wednesday, August 26, 2015 6:08 AM IST
പ്രസ്റണ്‍: മൂന്നു പതിറ്റാണ്ടു മുമ്പ് കേരളത്തില്‍ പിറവിയെടുത്ത് 25 രാജ്യങ്ങളിലായി പ്രവര്‍ത്തനം നടത്തുന്ന അന്തര്‍ദേശീയ യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് അതിന്റെ യുകെ പ്രവിശ്യയുടെ ദേശീയ സമ്മേളനം ഓഗസ്റ് 27 മുതല്‍ 31 തിങ്കള്‍ വരെ നടക്കും.

പ്രസ്റണിലെ മൈയേഴ്സ്കോ കോളജില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 650ഓളം പേര്‍ വിവിധ ഗ്രൂപ്പുകളിലായി സമ്മേളനത്തില്‍ പങ്കെടുക്കും. പ്രൈമറി സ്കൂള്‍ ഗ്രൂപ്പ്, സെക്കന്‍ഡറി സ്കൂള്‍, ഗ്രൂപ്പ്, യൂത്ത്, ഫാമിലി എന്നിങ്ങനെയുള്ള ഗ്രൂപ്പുകളായി തരംതിരിച്ചിട്ടുള്ളത്.

ലോക പ്രശസ്ത സുവിശേഷ പ്രാസംഗകരായ ഡേവിഡ് പെയ്നെ, സി.സി. ജോസഫ്, മാര്‍ക്ക് നിമോ, ഗ്രെഫ് ഹിബിന്‍സ്, ഫാ. ബിനു പാലക്കാപ്പള്ളി, ജോണ്‍ പ്രിസ്മോര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നു. ആധ്യാത്മിക പ്രഭാഷണങ്ങള്‍, ദിവ്യബലി, ആരാധന, ജപമാല, സ്തുതിപ്പികള്‍, ചര്‍ച്ചകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ആക്ടിവിറ്റീസ് ആയിരിക്കും സമ്മേളനത്തില്‍ പ്രത്യേകത.

സമ്മേളനത്തിന്റെ വിജയത്തിനായി ജീസസ് യൂത്ത് അംഗങ്ങള്‍ നാഷണല്‍ ലെവലില്‍ പ്രാര്‍ഥനയും ഉപവാസവും തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തനനിരതരായിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവരെ ജീസസ് യൂത്ത് നാഷണല്‍ ടീം സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍