കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലി അര്‍പ്പിക്കുന്നു
Tuesday, August 25, 2015 8:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിക്കുന്നു.

ഓഗസ്റ് 30നു (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനു ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹെമിലെ തിരുഹൃദയ ദേവാലയത്തില്‍ (എക്കന്‍ഹൈമര്‍ ലാന്റ് സ്ട്രാസെ 324, 60435 ഫ്രാങ്ക്ഫര്‍ട്ട്) നടക്കുന്ന സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ക്ളീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് പാരീഷ് ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ദിവ്യബലിയില്‍ സംബന്ധിക്കുന്നതിനും കര്‍ദിനാളുമായി കൂടിക്കാണുന്നതിനും സൌഹൃദം പങ്കുവയ്ക്കുന്നതിനും എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ജര്‍മനിയിലെ മലങ്കര സഭാ കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.സന്തോഷ് തോമസ് കോയിക്കല്‍ (മലങ്കരസഭാ ചാപ്ളെയിന്‍) 0176 80383083/069 95196592, ജോര്‍ജ് മുണ്ടേത്ത് (സെക്രട്ടറി) 06198 5877990, കോശി തോട്ടത്തില്‍ (ട്രഷറര്‍) 06109 739832.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍