108 വര്‍ഷം മുമ്പ് കുപ്പിയില്‍ അയച്ച സന്ദേശം കണ്ടെത്തി
Monday, August 24, 2015 8:20 AM IST
ബര്‍ലിന്‍: 108 വര്‍ഷം പഴക്കമുള്ള സന്ദേശം കണ്ടെത്തി. കുപ്പിയിലാക്കി കടലിലെറിഞ്ഞ നിലയിലായിരുന്നു ഇത്. ജര്‍മന്‍ തീരത്തുനിന്നാണ് ഇപ്പോഴിതു കിട്ടിയിരിക്കുന്നത്.

ഇതുവരെ കണ്ടത്തിെയ ഇത്തരം സന്ദേശങ്ങളില്‍ ഏറ്റവും പഴക്കംചെന്നതാണിത്. 1904-06 കാലഘട്ടത്തില്‍ അയച്ചതായി കണക്കാക്കപ്പെടുന്ന സന്ദേശം ജര്‍മനിയിലെ അമ്രും തീരത്തുനിന്ന് ഒരു സ്ത്രീയാണു കണ്െടടുത്തത്.

കുപ്പി ആരെങ്കിലും കണ്െടടുക്കുകയാണെങ്കില്‍ അത് യുകെയിലുള്ള മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനിലേക്ക് (എംബിഎ) അയയ്ക്കണമെന്ന് കുപ്പിക്കുള്ളിലെ സന്ദേശത്തില്‍ എഴുതിയിരുന്നു. ഈ കുപ്പി സമുദ്രഗവേഷണത്തിന്റെ ഭാഗമായി അയച്ച ആയിരം സന്ദേശങ്ങളില്‍പ്പെട്ടതാണെന്ന് അസോസിയേഷന്‍ അറിയിച്ചു.

അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ജോര്‍ജ് പാര്‍ക്കര്‍ ബിഡര്‍ സമുദ്രത്തിന്റെ ഒഴുക്ക് അറിയുന്നതിനായുള്ള ഗവേഷണത്തിനായി അയച്ചതില്‍പെട്ടതാണിതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ കുപ്പികളിലും ഇത് ലഭിക്കുന്നവര്‍ തിരിച്ചയക്കണമെന്ന സന്ദേശം എഴുതിയിരുന്നു.

2013 ജൂലൈയില്‍ 99 വര്‍ഷവും 43 ദിവസവും പഴക്കമുള്ള സന്ദേശം കണ്ടത്തിെയിരുന്നു. ഇതുവരെ ഇതായിരുന്നു ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ള സന്ദേശം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍