യുകെ മലയാളി തങ്കച്ചന്‍ ഏബ്രഹാമിന്റെ പിതാവ് നിര്യാതനായി
Monday, August 24, 2015 6:46 AM IST
പ്രെസ്റന്‍ (ലണ്ടന്‍): തങ്കച്ചന്‍ ഏബ്രഹാമിന്റെ പിതാവ് തോട്ടത്തില്‍ ഏബ്രഹാം (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ അന്നക്കുട്ടി.

മക്കള്‍: അപ്പച്ചന്‍, അഗസ്റിന്‍, ജോയി, കുര്യച്ചന്‍, തങ്കച്ചന്‍, ജയ്സണ്‍. മരുമകള്‍: ലിസമ്മ തങ്കച്ചന്‍ (പ്രെസ്റന്‍).

പാലാ മരങ്ങാട്ടുപള്ളിയില്‍നിന്ന് 1930 കളില്‍ തൊടുപുഴ ചീനിക്കുഴിയിലേക്കു കുടിയേറിയ ആദ്യകാല കുടിയേറ്റ കര്‍ഷകനാണു പരേതനായ ഏബ്രഹാം.