ഇന്ധന വിലയിടിവ്: ലുഫ്താന്‍സയുടെ ലാഭത്തില്‍ മൂന്നു മടങ്ങ് വര്‍ധന
Saturday, August 22, 2015 8:16 AM IST
ബര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സയുടെ ലാഭം ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മൂന്നു മടങ്ങ് വര്‍ധിച്ചു. ഇന്ധന വിലയില്‍ വലിയ തോതിലുണ്ടായ ഇടിവാണ് ഇതിനു കാരണമായത്.

ജര്‍മന്‍വിംഗ്സ് അപകടത്തിലുണ്ടായ നഷ്ടവും തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തുക നീക്കിവച്ചതും അടക്കമുള്ളവയെ മറികടക്കുന്ന ലാഭമാണ് കമ്പനിക്കു ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് അതിശക്തമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് കമ്പനി വിലയിരുത്തുന്നു.

രണ്ടാം പാദത്തില്‍ 529 മില്യന്‍ യൂറോയാണ് ലുഫ്താന്‍സയുടെ മൊത്തലാഭം. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 173 മില്യന്‍ മാത്രമായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍