ജര്‍മന്‍കാരുടെ സമ്പത്ത് പതിനഞ്ചു ശതമാനം ചുരുങ്ങി
Saturday, August 22, 2015 8:15 AM IST
ബര്‍ലിന്‍: കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ജര്‍മന്‍കാരുടെ സ്വകാര്യ സമ്പത്ത് 15 ശതമാനം ചുരുങ്ങിയെന്ന് പഠന റിപ്പോര്‍ട്ട്. ജര്‍മന്‍കാരുടെ ശരാശരി സമ്പത്ത് വളര്‍ന്നു വരുന്നു എന്ന കണക്കുകളെ ഖണ്ഡിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

2003 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തെ ആസ്പദമാക്കിയായിരുന്നു പഠനം. ശരാശരി സമ്പത്തില്‍ യഥാര്‍ഥത്തില്‍ 0.4 ശതമാനം വളര്‍ച്ചയാണുള്ളത്. എന്നാല്‍, നാണ്യപെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ 15 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്നും വിശദീകരണം.

0.4 ശതമാനം വര്‍ധന എന്ന കണക്ക് അംഗീകരിച്ചാല്‍ പോലും 500 യൂറോ മാത്രമാണ് വര്‍ധന. നാണ്യപെരുപ്പം തട്ടിക്കിഴിക്കുമ്പോള്‍ 20,000 യൂറോ കുറവും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍