ജര്‍മന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ മത്സര നിരക്കുകള്‍ നല്‍കുന്നു
Saturday, August 22, 2015 8:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ വിവിധ ഇന്റര്‍നെറ്റ് കമ്പനികള്‍ മത്സരിച്ച് കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കുന്നു. പുതിയതായി നോട്ട്ബുക്ക് നിരക്ക്, ഇന്റര്‍നെറ്റ് ഫ്ളാറ്റ്, ഡേറ്റാ എം. നിരക്ക്, ഇന്റര്‍നെറ്റ് ഫ്ളാറ്റ് എക്സ് എല്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഈ നിരക്കുകള്‍.

1 & 1, ഡിസ്കോ സര്‍ഫ്, കോംഗ്സ്റര്‍, ഓള്‍ഡി ടോക് എന്നീ കമ്പനികളാണ് പ്രധാനമായും ഇന്റര്‍നെറ്റ് നിരക്കുകള്‍ നല്‍കുന്നത്. ഇപ്പോള്‍ ഈ കമ്പനികള്‍ നല്‍കുന്ന നിരക്കുകളുടെ ഒരു ചാര്‍ട്ട് ഇതോടൊപ്പം ചേര്‍ക്കുന്നു. പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കുകള്‍ പ്രയാജനപ്പെടുത്താന്‍ സാധിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍