ക്രിസ്റീന്‍ ധ്യാനം സമാപിച്ചു
Tuesday, August 18, 2015 5:49 AM IST
ബെല്‍ഫാസ്റ്: കുട്ടികള്‍ക്കു കോട്ടയം ക്രിസ്റീന്‍ ടീമിന്റെ നേതൃത്വത്തില്‍ ബെല്‍ഫാസ്റില്‍ നടത്തിയ ക്രിസ്റീന്‍ ധ്യാനം സമാപിച്ചു. സമാപന ദിനമായ ഞായറാഴ്ച അഞ്ഞൂറോളം കുട്ടികളാണു ധ്യാനത്തില്‍ സംബന്ധിച്ചത്. കുട്ടികളുടെ ധ്യാനങ്ങളുടെ സമാരംഭക മേരിക്കുട്ടി ടീച്ചറിന്റെ നേതൃത്വത്തില്‍ ധ്യാനഗുരുക്കളായ ഫാ. ജോര്‍ജ് പുതുപറമ്പില്‍, ഫാ.അനൂപ് ജോസഫ് സിഎസ്എസ്ആര്‍ എന്നിവര്‍ നയിച്ച ധ്യാനം കുട്ടികളില്‍ ആത്മീയ ഉണര്‍വേകി. ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപത മെത്രാന്‍ ബിഷപ് നോയല്‍ കുട്ടികളുടെ ആക്ഷന്‍ സോംഗും പ്രാര്‍ഥനയും താത്പര്യത്തോടെ നോക്കി കാണുകയും സന്ദേശം നല്‍കുകയു ചെയ്തു. യൂത്ത് ലീഡേഴ്സിന്റെ സഹായത്തോടെ ക്രിസ്റീന്‍ ധ്യാനം വന്‍ വിജയമാക്കിയ ഏവര്‍ക്കും മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍