കൃപാനുഭവ ധ്യാനം സമാപിച്ചു
Tuesday, August 18, 2015 5:49 AM IST
ബെല്‍ഫാസ്റ്: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡൊമിനിക് വാളന്മനാല്‍ നയിച്ച കൃപാനുഭവധ്യാനം സമാപിച്ചു.

ഒക്ടോബര്‍ 14, 15, 16 തീയതികളില്‍ ബെല്‍ഫാസ്റ് സെന്റ് ലൂയിസ് സ്കൂള്‍ ഹാളില്‍ നടന്ന ധ്യാനത്തില്‍ യുകെയുടെയും അയര്‍ലന്‍ഡിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു. ധ്യാന സമാപനത്തില്‍ ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപത മെത്രാന്‍ ബിഷപ് നോയല്‍ ട്രനര്‍ സന്ദേശം നല്‍കി.

സീറോ മലബാര്‍ സമൂഹം രൂപതയിലും അയര്‍ലന്‍ഡിലെ സഭയിലും ചെയ്യുന്ന വിശ്വാസ സാക്ഷ്യത്തെ ശ്ളാഘിച്ചു.

ധ്യാനഗുരു ഫാ. ഡൊമിനിക് ധ്യാന സമാപനത്തില്‍ നടത്തിയ ആരാധന വിടുതലിന്റെയും അഭിഷേകത്തിന്റെയും കൃപാനുഭവമായിരുന്നു. സീറോ മലബാര്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ ധ്യാന ഗുരുവിനും ധ്യാനത്തിനായി യത്നിച്ച വോളന്റിയേഴ്സിനും സഹകരിച്ചവര്‍ക്കും നന്ദി പറഞ്ഞു.