അക്ഫീല്‍ഡ് മലയാളം ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 19ന്
Tuesday, August 18, 2015 5:49 AM IST
അക്ഫീല്‍ഡ് (ലണ്ടന്‍): അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം നയിക്കുന്ന അക്ഫീല്‍ഡ് മലയാളം ഏകദിന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 19നു (ബുധന്‍) നടക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു കണ്‍വന്‍ഷന്‍.

ഫാ. സിറില്‍ ഇടമനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അക്ഫീല്‍ഡ് ഏകദിന കണ്‍വന്‍ഷനില്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഷൈജു നടുവത്താണി നയിക്കും. ധ്യാനത്തില്‍ വചനപ്രഘോഷണം, വിശുദ്ധ കുര്‍ബാന, ആരാധന, കുമ്പസാരം, രോഗികള്‍ക്കുവേണ്ടിയുള്ള ശുശ്രൂഷ, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവ ഒരുക്കിയിരിക്കുന്നു.

കുട്ടികള്‍ക്കായി സെഹിയോന്‍ യുകെയുടെ കീഴിലുള്ള കിഡ്സ് ഫോര്‍ കിംഗ്ഡം ടീം പ്രത്യേക ക്ളാസുകള്‍ നടത്തുന്നു. വിശുദ്ധ കുര്‍ബാന ഫാ. സിറില്‍ ഇടമന, ഫാ. ഷൈജു ചിറമേല്‍, ഫാ. ഷൈജു നടുവത്താണിയില്‍ തുടങ്ങിയ വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്നു.

ഈ ദൈവിക വിരുന്നിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം ഫാ. സിറില്‍ ഇടമന ക്ഷണിച്ചു. പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

അഉഉഞഋടട: ട. ജഒകഘകജ ചഋഞക ഇഅഠഒഛഘകഇ ഇഒഡഞഇഒ, ചഋണ ഠഛണച,ഒകഏഒ ടഠഞഋഋഠ, ഡഇഗഎകഋഘഉ, ഠച 22 5ഉഖ.

വിവരങ്ങള്‍ക്ക്: ബിജോയ് ആലപ്പാട്ട് 07960000217.