സ്വിറ്റ്സര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഓഗസ്റ് 16ന്
Saturday, August 15, 2015 1:19 AM IST
ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു.

ആന്റോണിയൂസ് ദേവാലയത്തില്‍ (ട.അിീിശൌ ഗൃശരവല, ആൌൃഴൌിറലൃൃമലൈ 124, 3018 ആലൃി ആüാുഹശ്വ) ഓഗസ്റ് 16നു (ഞായര്‍) വൈകുന്നേരം നാലിനു ആഘോഷമായ സമൂഹബലിയോടെ തിരുനാളിനു തുടക്കം കുറിക്കും. ബാസല്‍ രൂപതയുടെ സഹായ മെത്രാനും ബിഷപ് കോണ്‍ഫറന്‍സ് മൈഗ്രന്റ്സ് കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ ബിഷപ് മാര്‍ട്ടിന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹഹവിരുന്ന് എന്നിവ നടക്കും.

ജോയ് മണ്ണഞ്ചേരി, പീറ്റര്‍ കണ്ണാടന്‍, റോജന്‍ പറമ്പില്‍, വില്‍സണ്‍ കോലഞ്ചേരി എന്നിവരാണ് പ്രസുദേന്തിമാര്‍.

ബേണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കമ്യൂണിറ്റി തിരുനാളിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധയുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സ്വിറ്റ്സര്‍ലാന്‍ഡിലെ സീറോ മലബാര്‍ കമ്യൂണിറ്റിക്കുവേണ്ടി ചാപ്ളെയിന്‍ ഫാ. തോമസ് പ്ളാപ്പള്ളില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍