നോക്ക് തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ അഞ്ചിന്
Thursday, August 13, 2015 6:24 AM IST
നോക്ക് (അയര്‍ലന്‍ഡ്): യാക്കോബായ സുറിയാനി സഭയുടെ 2015ലെ നോക്ക് തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ അഞ്ചിന്

യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടത്തി വരാറുള്ള നോക്ക് തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ അഞ്ചിനു (ശനി) രാവിലെ 10.30നു നടക്കും.

യാക്കോബായ സഭയുടെ അയര്‍ലന്‍ഡിലുള്ള 11 ഇടവകകളില്‍നിന്നും കോണ്‍ഗ്രിഗേഷനുകളില്‍നിന്നുമുഉള്ള വിശ്വാസികള്‍ നോക്കില്‍ ഒത്തുചേരും. ആരാധനയിലും മധ്യസ്ഥ പ്രാര്‍ഥനയിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പുതിയാമഠത്തില്‍, ഫാ. ജോബിമോന്‍ സ്കറിയ, ഫാ. ബിജു മത്തായി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് പുതിയാമഠത്തില്‍ 086 034 2125, ഫാ. ജോബിമോന്‍ സ്കറിയ 087 631 5962, ഫാ. ബിജു മത്തായി 089 423 9359.