യുക്മ കലാമേളകളുടെ നിയമാവലി പ്രസിദ്ധീകരിച്ചു
Wednesday, August 12, 2015 6:12 AM IST
ലണ്ടന്‍: നമ്മുടെ പുതുതലമുറ പാശ്ചാത്യ സംസ്കാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ ഹോമിക്കപ്പെടുന്ന മിന്നാമിനുങ്ങുകള്‍ ആകാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവരില്‍ നമ്മുടെ പരമ്പരാഗത കലാരൂപങ്ങളോടും അതുവഴി നമ്മുടെ മഹത്തായ സംസ്കാരത്തോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുക എന്നതാണ്. തലമുറകളായി പകര്‍ന്നു കിട്ടിയ ഈ കലാ പാരമ്പര്യം കാത്തു സൂക്ഷിക്കാനും അത് ഇവിടുത്തെ പാശ്ചാത്യ സമൂഹത്തിനു പരിചയപ്പെടുത്താനും വളര്‍ന്നു വരുന്ന തലമുറക്കു പകര്‍ന്നു നല്‍കാനും ഏറ്റവും നല്ല അവസരങ്ങളാണ് യുക്മ കലാമേളകള്‍ പ്രദാനം ചെയ്യുന്നത്. യുക്മ കലാമേളകള്‍ എത്രമാത്രം യുകെ മലയാളി സമൂഹത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു എന്നു മനസിലാക്കിയതുകൊണ്ടാണ് വളരെ നേരത്തെ യുക്മ ദേശിയ കലാമേളയുടെ തീയതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ഭരണ സമിതിക്കു മാതൃക കാട്ടുവാന്‍ കഴിഞ്ഞത്. ദേശിയ കലാമേള നവംബര്‍ 21നാണ് നടക്കുക. ഇത്തവണ നേരത്തേ തന്നെ പ്രഖ്യാപനം വന്നതിനാല്‍ അവധി അപേക്ഷിക്കുന്നതിനും മറ്റും ഏറെ പ്രശ്നം ഉണ്ടാകില്ലെന്ന് യുക്മ അംഗ അസോസിയേഷനുകള്‍ അഭിപ്രായപ്പെട്ടു.

യുകെ മലയാളി സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യുക്മയുടെ പ്രശസ്തിക്കും പ്രചാരത്തിനും ഏറ്റവും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള യുക്മ കലാമേളകളുടെ വന്‍ വിജയം. ഏറെ നാള്‍ മുമ്പു തന്നെ കലാമേള യുമായി ബന്ധപ്പെട്ടു യുകെ മലയാളികള്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും അവ യുക്മ നാഷണല്‍ കമ്മിറ്റിയില്‍ നിരവധി തവണ ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. അതിന്റെ വെളിച്ചത്തില്‍ ഉയര്‍ന്നു വന്ന മാര്‍ഗ നിര്‍ദേശങ്ങളുടെ ആകെത്തുകയാണ് കലാമേള മാനുവല്‍. കലാമേളയുടെ നിയമാവലി വായിക്കുവാന്‍ വു://ശൌൌ.രീാ/ൌൌസാമസമഹമാലഹമ2015/റീര/സമഹമാലഹമബലാമിൌമഹബ2015/1 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.

തികച്ചും അമച്വര്‍ സംവിധാനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പ്രാദേശിക ദേശീയ കലാമേളകള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വെറും ഒരു കലാമത്സരം എന്നതിലപ്പുറം ജാതി-മത-ദേശ-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ആഘോഷിക്കുന്ന യുകെ മലയാളികളുടെ ദേശീയ ഉത്സവമാണ്.

കാലാകാലങ്ങളായി മാറിവരുന്ന ഭരണ സമിതിയുടെ ശക്തി മാത്രമല്ല കലാമേളയുടെ വിജയം. യുക്മ നാഷണല്‍ കലാമേളയുടെ അണിയറയില്‍ അഹോരാത്രം പണിയെടുക്കുന്ന ഒരുപറ്റം നല്ല മനസുകളുടെ അക്ഷീണ

പരിശ്രമം ഒന്നാണ് മേളയുടെ വിജയത്തിന്റെ അടിസ്ഥാനം. പ്രതിഫലം ഇച്ഛിക്കാതെ ജോലി ചെയുന്ന യുക്മ എന്ന സംഘടനയെ സ്നേഹിക്കുന്ന കലയെയും കലാ പ്രവര്‍ത്തനങ്ങളെയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന കലാ സാംസ്കാരിക പ്രവര്‍ത്തകരാണു കൂട്ടായ്മയുടെയും സംഘടനയുടെയും കലാമേളയുടെയും യഥാര്‍ഥ കശേരുക്കള്‍.

ഇത്തവണ ഏറെ നേരത്തേതന്നെ കലാമേളയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു യുക്മ ഭരണസമിതി. യുക്മ ദേശിയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കട്ടു ചെയര്‍മാനായും യുക്മ ദേശിയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ജനറല്‍ കണ്‍വീനര്‍ ആയും സ്ഥാനം ഏറ്റെടുത്തു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കലാമേള വേദി സംബന്ധിച്ച് വിവിധ റീജണ്‍ പ്രതിനിധികളുമായി ചര്‍ച്ച പുരോഗമിച്ചു വരുന്നു.

വിവിധ റീജണുകളുടെ കലാമേളകള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അതിനോടൊപ്പം തന്നെ ദേശിയ കലാമേളയുടെ വേദി തീരുമാനം അറിയിക്കുമെന്നും നാഷണല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്