ഫാ. ഷാജി തുമ്പേച്ചിറ യുകെയിലേക്ക്
Monday, August 10, 2015 5:44 AM IST
ലണ്ടന്‍: പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ ഫാ. ഷാജി തുമ്പേചിറയില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തുന്നു.

സെപ്റ്റംബര്‍ 12ന് ബര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലും തുടര്‍ന്ന് മിഡില്‍സ്ബ്രോ രൂപതയില്‍ നടക്കുന്ന പരിപാടിയിലും 13നു (ഞായറര്‍) ഉച്ചകഴിഞ്ഞ് രണ്ടിനു ന്യൂകാസില്‍ ഇംഗ്ളീഷ് മാര്‍ടയേഴ്സ് ദേവാലയത്തില്‍ നടക്കുന്ന മരിയന്‍ ധ്യാന ശുശ്രൂഷയിലും പങ്കെടുക്കും.

ക്രിസ്തീയ ഭക്തിഗാന രംഗത്തു ഏറെ പ്രശസ്തമായ മരിയന്‍ സംഗീതവും ആല്‍ബങ്ങളുടെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. ഷാജി തുമ്പേച്ചിറയില്‍ ആണ്.

അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ... എന്നമ്മയെ ഓര്‍ക്കുമ്പോള്‍..., നാഥാ നിനക്കായി പാടി പാടിയെന്‍..., ഓര്‍മ വച്ച നാള്‍ മുതല്‍ ഓസ്തിയില്‍ നിന്നെ കാണുന്നു... ഉള്‍പ്പടെ അയ്യായിരത്തില്‍ അധികം ക്രിസ്തീയ ഭക്തിഗനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച ഫാ. ഷാജി തുമ്പേച്ചിറ സാധാരണക്കാരനുമനസിലാകുന്ന രീതിയില്‍ ഗാനങ്ങള്‍ രചിച്ചതിലൂടെയാണ് ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയത്.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നാലു മണിക്കൂര്‍ നീണ്ടുനിന്ന ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ എന്നിവയും എഴുതി സംവിധാനം ചെയ്തു രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ ഈര ലൂര്‍ദ് മാതാപള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. ഷാജി നിരവധി ക്രിസ്ത്യന്‍ ടിവി പരിപാടികളിലും ധ്യാന ശുശ്രൂഷകളിലും സജീവമാണ്. യുകെയില്‍ ആദ്യമായി സന്ദര്‍ശനം നടത്തുന്ന അച്ചന്‍ വളരെക്കുറച്ച് പരിപാടികളില്‍ മാത്രമാണ് പങ്കെടുക്കുന്നത്.

വിവരങ്ങള്‍ക്ക്: 07737171244, 07939539405.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍