അയര്‍ലന്‍ഡില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു
Saturday, August 8, 2015 2:20 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു. അടിമാലി കല്ലാര്‍കുറ്റി കാരക്കൊന്‍പില്‍ അഡ്വ ജോളി കെ മാണി(45)യാണ് മരിച്ചത്. കാഞ്ഞാറില്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചാണു അപകടമുണ്ടായത്.

അപകടം നടന്നയുടന്‍ തൊടുപുഴയിലും തുടര്‍ന്ന് കോലഞ്ചേരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജോളി പാലായിലുള്ള സഹോദരിയുടെ വീട്ടിലെത്തി മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്.

അയര്‍ലന്‍ഡിലെ തൂള്ളമോറില്‍ നിന്നും കഴിഞ്ഞ മാസം 23 നാണു ജോളി അവധിക്കു നാട്ടിലെത്തിയത്. സംസ്കാരം ഒമ്പതിനു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു കല്ലാര്‍കുറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍. ഭാര്യ ലൂസി(തുള്ളമോര്‍ ജനറല്‍ ആശുപത്രി). മക്കള്‍: അന്ന, ആല്‍ബര്‍ട്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍