ബോള്‍ട്ടണില്‍ സെമിനാര്‍ 'ആരാധന പാരമ്പര്യങ്ങള്‍' ഓഗസ്റ് എട്ടിന്
Saturday, August 1, 2015 8:26 AM IST
ലണ്ടന്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ ഭാഗമായി ഓഗസ്റ് എട്ടിനു (ശനി) റവ. ഡോ. ജോസഫ് പാലയ്ക്കല്‍ നയിക്കുന്ന സെമിനാര്‍ നടക്കും.

സീറോ മലബാര്‍ സഭയുടെയും മാര്‍ത്തോമ ക്രിസ്ത്യാനികളുടെയും ചരിത്രവും പാരമ്പര്യവും എന്ന വിഷയത്തിലാണ് സെമിനാര്‍.

ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെയാണ് സെമിനാര്‍. ഡോക്കുമെന്ററി പ്രദര്‍ശനവും ചിത്ര പ്രദര്‍ശനവും സെമിനാറിന്റെ ഭാഗമാകും. ഗവേഷകനും സംഗീതഞ്ജനുമായ ഫാ. ജോസഫ് പാലയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ കുര്‍ബാന ക്രമം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ പ്രത്യേക പങ്കുവഹിച്ചിട്ടുണ്ട്.

ഏഴിനു (വെള്ളി) ആരംഭിക്കുന്ന ത്രിദിന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വൈകുന്നേരം 6.30ന് സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റും. തുടര്‍ന്നു ദിവ്യബലിയും പ്രസുദേന്തി വാഴിക്കലും നടക്കും.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ നാലു വരെ സെമിനാറും തുടര്‍ന്ന് 6.30ന് നടക്കുന്ന ദിവ്യബലിയില്‍ മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ ഞായര്‍ രാവിലെ 10.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് റവ. ഡോ. ജോസഫ് പാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മോണ്‍. ജോണ്‍ഡെയില്‍, ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ. മാത്യു ചൂരപൊയ്കയില്‍ തുടങ്ങിയവര്‍ കാര്‍മിരാകും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണവും സ്നേഹവിരുന്നും കലാപരിപാടികളും നടക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍