അയര്‍ലന്‍ഡില്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് മിനിസ്ട്രി ആരംഭിക്കുന്നു
Friday, July 31, 2015 6:08 AM IST
ഡബ്ളിന്‍: ഡബ്ളിനില്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് മിനിസ്ട്രി ആരംഭിക്കുന്നു. കത്തോലിക്കാസഭ മതബോധന പാരമ്പര്യങ്ങളില്‍ അധിഷ്ഠിതമായി സഭയിലെ യുവജനങ്ങള്‍ക്കായാണു മിനിസ്ട്രി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ഡബ്ളിനില്‍ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഡോ. കുര്യന്‍ പുരമീത്തിലിന്റെ നേത്യത്വത്തില്‍ യുവജനങ്ങള്‍ക്കായി ധ്യാനം സംഘടിപ്പിച്ചിരുന്നു.

പുതിയ യുവജനകൂട്ടായ്മയ്ക്ക് അനുയോജ്യമായ പേര്, എംബ്ളം, ആപ്തവാക്യം എന്നിവ ബന്ധപ്പെട്ടവര്‍ ക്ഷണിച്ചു. ഒമ്പത് മാസ് സെന്ററുകളില്‍ നിന്നുള്ള 13 വയസുമുതല്‍ 25 വയസുവരെയുള്ളവര്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും മികച്ച എന്‍ട്രിക്കു നൂറു യൂറോ വീതം സമ്മാനമായി നല്‍കും.

അവസാനതീയതി ഓഗസ്റ് 15 ആണ്. എന്‍ട്രികള്‍ യശിൌമിീി്യസ@്യമവീീ.രീാ എന്ന ഇമെയിലില്‍ അയയ്ക്കണമെന്നു യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിനു ആന്റണി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0876929846.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍