പ്രവാസി മലയാളി കുടുംബസംഗമം 2015: പുതിയ വേദി കഴക്കൂട്ടത്ത്
Friday, July 24, 2015 5:42 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ വാര്‍ഷിക സമ്മേളനമായ 'പ്രവാസി മലയാളി കുടുംബസംഗമം 2015' നേരത്തെ പ്രഖ്യാപിച്ചതില്‍നിന്ന് വ്യത്യസ്തമായി കഴക്കൂട്ടത്തുള്ള അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്ററിലേക്കു മാറ്റിയതായി ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

നേരത്തേ സ്റേറ്റ് ലൈബ്രറി ഹാളിലും കനകക്കുന്ന് കൊട്ടാരത്തിലുമായിരുന്നു പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ അവിടെ നടക്കുന്ന നവീകരണ പണികള്‍ ഇതുവരെയും പൂര്‍ത്തീകരിക്കാത്തതിനാലാണു സമ്മേളന സ്ഥലം അല്‍ സാജിലേക്ക് മാറ്റുവാന്‍ തീരുമാനിച്ചത്. അതോടൊപ്പം നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നു വ്യത്യസ്തമായി ഓഗസ്റ് ആറ്, ഏഴ് തീയതികളിലാണു പരിപാടികളെന്നും അദ്ദേഹം അറിയിച്ചു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍