ഹാംമില്‍ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മത്തിരുനാള്‍ ജൂലൈ 26ന്
Thursday, July 23, 2015 8:12 AM IST
ഹാം: ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മത്തിരുനാള്‍ ഹാംമിലെ ഇന്ത്യന്‍ നസ്രാണി അസോസിയേഷന്‍ ജൂലൈ 26നു (ഞായര്‍) വൈകുന്നേരം നാലിന് ആഘോഷിക്കുന്നു. ഹാം നോര്‍ത്തിലെ കാള്‍ പ്ളാറ്റ്സ് 1 ലെ ഹെര്‍സ് ജീസു പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് തിരുനാള്‍ ആഘോഷം.

വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു പള്ളിഹാളില്‍ നടക്കുന്ന സ്നേഹവിരുന്നിലും സംബന്ധിക്കാന്‍ ഏവരേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

ഇന്ത്യന്‍ നസ്രാണി അസോസിയേഷനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരും വു://ശിറശമിിമ്വൃമിശ.രീാ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍