ആറാമത് യുകെ റീജണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ് 28 മുതല്‍ 30 വരെ
Tuesday, July 21, 2015 5:57 AM IST
ലണ്ടന്‍: മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്സ് സഭ, യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആറാമത് യുകെ റീജണല്‍ ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ് 28 മുതല്‍ 30 വരെയും യൂത്ത് കോണ്‍ഫറന്‍സ് ഓഗസ്റ് 26 മുതല്‍ 30 വരെയും യാണ്‍ഫീല്‍ഡ് പാര്‍ക്കില്‍ (ഥമൃിളശലഹറ ജമൃസ, ടീില, ഋിഴഹമിറ ടഠ15 0ചഘ) നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജണിലെ ഇടവകകളില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി പ്രഫസര്‍ റവ. ഡോ. റെജി മാത്യു, ബ്രിട്ടീഷ് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. പീറ്റര്‍ ഫാറിംഗ്ടണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് ജോയ് 07735426059, ബിജു കുര്യന്‍ ജേക്കബ് ( ജനറല്‍ കണ്‍വീനര്‍) 07796921761.

വിലാസം: ഥമൃിളശലഹറ ജമൃസ, ടീില, ഋിഴഹമിറ ടഠ15 0ചഘ.