അഖില ജര്‍മന്‍ ചീട്ടുകളി മല്‍സരം ഓഗസ്റ് രണ്ടിന്
Thursday, July 16, 2015 8:14 AM IST
കൊളോണ്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അഖില ജര്‍മന്‍ അടിസ്ഥാനത്തില്‍ ചീട്ടുകളി മല്‍സരം (ജര്‍മന്‍ പൊക്കാല്‍) നടത്തുന്നു.

ഓഗസ്റ് രണ്ടിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30നു കൊളോണ്‍ റാഡര്‍ത്താര്‍ സെന്റ് മരിയ എംഫേഗ്നസ് ദേവാലയ പാരീഷ് ഹാളില്‍ (ട.ങമൃശമല ഋാുളമലിഴിശ ഗശൃരവല, ഞമറലൃയലൃഴലൃ ടൃ. 199, 50968 ഗീലഹി) മല്‍സരങ്ങള്‍ ആരംഭിക്കും.

56 (ലേലം) ഇനത്തില്‍ ആയിരിക്കും മല്‍സരങ്ങള്‍. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്നു ടീമുകള്‍ക്ക് ഓഗസ്റ് 22നു (ശനി) വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ ഓണാഘോഷവേളയില്‍ പൊക്കാലും (ട്രോഫിയും) സമ്മാനങ്ങളും വിതരണം ചെയ്യും.

മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 22നു (ബുധന്‍) മുമ്പായി സമാജം സ്പോര്‍ട്സ് സെക്രട്ടറി പോള്‍ ചിറയത്ത് (02403 35108), ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജന.സെക്രട്ടറി) 0221 5904183 എന്നിവരെ ബന്ധപ്പെടുക.

മല്‍സരങ്ങള്‍ക്ക് സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നല്‍കും. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), സെബാസ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് എക്സിക്യൂട്ടീവിലെ മറ്റു കമ്മറ്റിയംഗങ്ങള്‍.

വെബ്സൈറ്റ്: വു://സലൃമഹമമൊമഷമാസീലഹി.റല