ഡാര്‍ലിംഗ്ടന്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ വെക്കേഷന്‍ ബൈബിള്‍ ക്ളാസ് ജൂലൈ 27 മുതല്‍
Wednesday, July 15, 2015 6:30 AM IST
സന്ദര്‍ലാന്‍ഡ്: ദൈവവചനം ആഴത്തില്‍ ഗ്രഹിക്കാനും അതു ജീവിതത്തില്‍ പകര്‍ത്താനും കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനുതകുന്ന തരത്തില്‍ കുട്ടികള്‍ക്കുവേണ്ടി വെക്കേഷന്‍ ബൈബിള്‍ ക്ളാസ് ഒരുക്കുന്നു.

ജൂലൈ 27 (തിങ്കള്‍) മുതല്‍ 30 (വ്യാഴം) വരെ നടക്കുന്ന ക്ളാസുകള്‍ ഒരുക്കുന്നതു യുകെയിലെ പ്രമുഖ മതാധ്യാപകരും വൈദികരുമാണ്. രാവിലെ പത്തിനു തുടങ്ങുന്ന ക്ളാസുകള്‍ വൈകുന്നേരം അഞ്ചിനു അവസാനിക്കും. ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടനും ഹെക്സം ആന്‍ഡ് ന്യൂ കാസില്‍ രൂപത സീറോ മലബാര്‍ കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്ളാസുകളില്‍ ന്യൂകാസിലിലെയും മിഡില്‍സ്ബോറോയിലെയും രൂപതയിലെ എട്ടു വയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണു പ്രവേശനം.

വിവരങ്ങള്‍ക്ക്: 07483375070, 07852582217, 07590516672.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്