അയര്‍ലണ്ടില്‍ ഇനി മുതല്‍ ഓരോ വീടിനും പോസ്റ്റല്‍ കോഡ്
Tuesday, July 14, 2015 2:15 AM IST
ഡബ്ളിന്‍: ഇനി മുതല്‍ അയല്‍ലണ്ടിലെ ഓരോ വീടിനും ഓരോ പോസ്റ്റല്‍ കോഡ്. ഡിജിറ്റര്‍ കോഡ് ഉപയോഗിച്ചായിരിക്കും വരുംഭാവിയില്‍ പോസ്റ്റല്‍ അഡ്രസ് അറിയപ്പെടുക. 32 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നടപ്പാക്കിയ തപാല്‍ സജ്ജീകരണത്തിന്റെ കമ്യൂണിക്കേഷന്‍സ് മന്ത്രി അലക്സ് വൈറ്റ് നിര്‍വഹിച്ചു. ഒരു പോസ്റ്റല്‍ കോഡ് ഇനി മുതല്‍ ഒരു വീടിനും സ്ഥാപനത്തിനും ഒന്നു മാത്രമെ ഉണ്ടാവുകയുള്ളു. ഗ്രാമിണ മേഖലയില്‍ ഒരേ പേരുകാരായ നിരവധി പേര്‍ താമസിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ വിലാസക്കാരനെ കണ്െടത്താനുള്ള ബുദ്ധിമിട്ടിന് ഇതോടെ പരിഹാരമാകും.

ഓരോ നഗരത്തിനും സ്ട്രീറ്റിനും കൌണ്ടിക്കും കോഡ് നല്‍കുന്നതിനാല്‍ വീട് കണ്ടു പിടിക്കുക പോസ്റ്റ്മാന ഏറെ എളുപ്പമാവുകയും ചെയ്യും. ഇര്‍കോഡ് സംവിധാനത്തിലാണ് പുതിയ തപാല്‍ സജ്ജീകരണം നിലവില്‍ വരുന്നത്. ഇര്‍കോഡ് വെബ് സ്ൈറ്റില്‍ നിന്ന് രാജ്യത്തെ എല്ലാ വിലാസക്കാരനെയും ആര്‍ക്കും കണ്െടത്തുകയും ചെയ്യാനാകും. 2.2 മില്യണ്‍ വീട്ടുകാരാണ് അയര്‍ലണ്ടിലുള്ളത്. എല്ലാ വീട്ടുകാരും ഇനി മുതല്‍ ഒരു തപാല്‍കോഡിന്റെ ഉടമകളായിരിക്കും.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്