ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സില്‍ ഐക്യത്തിന്റെ കാഹളം
Saturday, July 11, 2015 9:07 AM IST
കൊളോണ്‍: രണ്ടു ഗ്രൂപ്പുകളിലായി പ്രവര്‍ത്തിച്ച വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജര്‍മന്‍ പ്രോവിന്‍സ് മേലില്‍ ഒരൊറ്റ സംഘടനയായി പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മേയ് 29 നും ജൂലൈ ഒമ്പതിനും റ്യോസ്റാത്തില്‍ നടന്ന സംയുക്ത യോഗത്തില്‍ ഇരുസംഘടനകളിലെ നേതാക്കള്‍ ഒരേ വേദിയില്‍ സംയുക്തമായിട്ടാണ് തീരുമാനം കൈക്കൊണ്ടത്. ജൂലൈ 30നു നടക്കുന്ന സംയുക്ത യോഗത്തില്‍ പുതിയ സംഘടനയുടെ നിയമാവലിക്കു രൂപം നല്‍കും.

ജോളി തടത്തില്‍, തോമസ് അറമ്പന്‍കുടി, രാജന്‍ മേമടം, ജോണ്‍ കൊച്ചുകണ്ടത്തില്‍, ജോസ് കുമ്പിളുവേലില്‍, മേഴ്സി തടത്തില്‍, അച്ചാമ്മ അറമ്പന്‍കുടി, ജോസഫ് കില്ലിയാന്‍, മാത്യു ജേക്കബ്, ഗ്രിഗറി മേടയില്‍, ജോളി എം. പടയാട്ടില്‍, ജോസുകുട്ടി കളത്തില്‍പറമ്പില്‍, ചിന്നു പടയാട്ടില്‍ തുടങ്ങിയവര്‍ സംയുക്ത യോഗത്തില്‍ പങ്കെടുത്ത് ഐക്യകാഹളത്തിനു പച്ചക്കൊടി കാട്ടി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍