ഫാ.ദേവദാസ് പോളിന്റെ മാതാവ് നിര്യാതയായി
Wednesday, July 8, 2015 8:06 AM IST
കോതമംഗലം: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ ചാപ്ളെയിനും സിഎംഎഫ് സഭാംഗവുമായ ഫാ. ദേവദാസ് പോളിന്റെ മാതാവും കോതമംഗലം മുണ്ടയ്ക്കല്‍ പോളിന്റെ ഭാര്യയുമായ റോസി (85) ചൊവ്വാഴ്ച രാത്രി 10.30 ന് നിര്യാതയായി. സംസ്കാരം പിന്നീട് കോതമംഗലം സെന്റ് ജോര്‍ജസ് കത്തീഡ്രല്‍ പള്ളിയില്‍

മറ്റുമക്കള്‍: നിര്‍മല, സിസ്റര്‍ പ്രസന്ന പോള്‍ എച്ച്സി. (ഹോളി ക്രോസ് കോണ്‍വെന്റ്, കല്ലിടുത്തിടല്‍, തമിഴ്നാട്), സിസ്റര്‍ മോളി പോള്‍ എച്ച്സി (ഹോളി ക്രോസ് കോണ്‍വെന്റ് വാരണാസി, ഉത്തര്‍പ്രദേശ്), ജോര്‍ജ് പോള്‍, ഷൈജ ജോണ്‍സണ്‍. മരുമക്കള്‍. ജെയിംസ് കച്ചിറയില്‍, (കോതമംഗലം), ബിന്‍സി പുളിക്കല്‍ (ബംഗളൂരു), ജോണ്‍സണ്‍ മക്കനാല്‍ (ആയവന).

മാതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഫാ. ദേവദാസ് കോതമംഗലത്തേയ്ക്കു തിരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍