സ്റോക്ക് ഓണ്‍ ട്രന്റില്‍ തിരുനാള്‍ ആഘോഷിച്ചു
Wednesday, July 8, 2015 6:38 AM IST
ലണ്ടന്‍: പരിശുദ്ധ കന്യാക മറിയത്തിന്റെയും വിശുദ്ധ തോമാശ്ളീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാള്‍ സ്റോക്ക് ഓണ്‍ ട്രന്റില്‍ ആഘോഷിച്ചു.

തിരുനാള്‍ കുര്‍ബാനക്ക് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂര്‍ക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജയ്സന്‍ കരിപ്പായി, ഫാ. ബിജു എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്നു നടത്തിയ രൂപം എഴുന്നളളിക്കലും പ്രദക്ഷിണവും ജനസാന്ദ്രത കൊണ്ടും പ്രാര്‍ഥനാഗീതങ്ങളാലും മുഖരിതമായിരുന്നു.

ട്രസ്റിമാരായ വിന്‍സന്റ് കുര്യാക്കോസ്, സിബി പൊടിപ്പാറ, പ്രോഗ്രാം കണ്‍വീനര്‍ റിജോ ജോണ്‍ എന്നിവര്‍ തിരുനാളാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സ്റോക്ക് ഓണ്‍ ട്രന്റ് സണ്‍ഡേ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുട്ടികളുടെ കലാപരിപാടികളും ഏവരുടേയും മനംകവര്‍ന്നു. സ്നേഹവിരുന്നോടു കൂടി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍