യുകെകെസിഎ മന്ദിരത്തിന്റെ കുമരകം സംഗമം ചരിത്രമുഹൂര്‍ത്തമായി
Tuesday, July 7, 2015 6:51 AM IST
ബര്‍മിംഗ്ഹാം: യുകെകെസിഎക്കും കുമരകംകാര്‍ക്കും ചരിത്ര മുഹൂര്‍ത്തം. യുകെകെസിഎ ജനപങ്കാളിത്തത്തോടെ സ്വന്തമായി വാങ്ങിച്ച കമ്യൂണിറ്റി സെന്ററിലെ പ്രഥമ പരിപാടി കുമരകം സംഗമമാണ്.

കമ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം നടന്ന പ്രഥമ പരിപാടിയുടെ വാടക കുമരകം സംഗമം സെക്രട്ടറി സാജുമോന്‍ സൈമണിന്റെ കൈയില്‍നിന്നു യുകെകെസിഎ പ്രസിഡന്റ് ബെന്നി മാവേലി സ്വീകരിച്ചു.

സംഗമം പ്രസിഡന്റ് പ്രമോദ് പുഷ്കരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സാജുമോന്‍ സൈമണ്‍, എബി നെടുവാംപുഴ, പുന്നൂസ് വേലിയാത്ത്, ഷിനു വാളത്താറ്റ്, റെജി എന്നിവര്‍ പ്രസംഗിച്ചു.

കുമരകം സ്റൈല്‍ രുചിയേറുന്ന പാചക വിഭവങ്ങള്‍ മുതിര്‍ന്നവരും കൊച്ചുകുട്ടികളും ആസ്വദിച്ചു. കുമരകം നിവാസികളുടെ കുടുംബ ചിത്രമടങ്ങിയ ഡയറക്ടറി സംഗമത്തിന്റെ രക്ഷാധികാരിയായ ഏബ്രഹാം നടുവത്തറ പ്രകാശനം ചെയ്തു. കുട്ടികളുടെ വിവിധതരം കലാപരിപാടികളും സംഗമത്തിന്റെ മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം