ബെല്‍ഫാസ്റില്‍ യുവജനധ്യാനം സമാപിച്ചു
Tuesday, July 7, 2015 5:31 AM IST
ബെല്‍ഫാസ്റ്: ഡൌണ്‍ ആന്‍ഡ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങള്‍ക്കായി സെന്റ് പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്തിനു സമാപനമായി. യു.കെ. സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു. ജൂലൈ ഒന്നിനു ആരംഭിച്ച ധ്യാനത്തിന്റെ വിജയത്തിനായി മാതാപിതാക്കളുടെയും മതാധ്യാപകരുടെയും നേതൃത്വത്തില്‍ എല്ലാദിവസവും മധ്യസ്ഥ പ്രാര്‍ഥനയും നടന്നിരുന്നു.

ധ്യാനത്തോടനുബന്ധിച്ചു മോണ്‍. ആന്റണി പെരുമായന്റെ കൈവയ്പു പ്രാര്‍ഥനാ ശുശ്രൂഷ ധ്യാനാര്‍ഥികളില്‍ നവോന്മേഷം പകര്‍ന്നു. ധ്യാനത്തോടനുബന്ധിച്ചു സമാപനദിനമായ ഞായറാഴ്ച ധ്യാനത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളുടെയും മാതാപിതാക്കളുടെ സംഗമവും നടന്നു. ധ്യാന സമാപനത്തില്‍ ഫാ. ടോണി ടെവ്ലിന്‍ ആശംസകള്‍ നേര്‍ന്നു. യൂത്ത് ലീഡര്‍ രേഷ്മ മോനച്ചന്‍ നന്ദിയര്‍പ്പിക്കുകയും മോണ്‍. ആന്റണി പെരുമായന്‍ സമാപന പ്രാര്‍ഥനകള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍