അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് നിര്യാതനായി
Monday, July 6, 2015 7:36 AM IST
ഒഐസിസി യുകെ ഈസ്റ് മിഡ്ലാന്‍ഡ്സ് റീജണല്‍ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ഇരിങ്ങാലക്കുടയുടെ പിതാവ് അരിപ്പാലം മാളിയേക്കല്‍ കുണ്ടുപറമ്പില്‍ ചാക്കപ്പന്‍ ജോസ് (കെ.സി. ജോസ് -76) നിര്യാതനായി. സംസ്കാരം പിന്നീട് ഇരിങ്ങാലക്കുട അരിപ്പാലം കര്‍മലമാതാ പള്ളിയില്‍.

ഭാര്യ: പരേതയായ ഡെയ്സി. മരുമകള്‍: ജോയ്സി പുലിക്കോട്ടില്‍ (പ്രാക്ടീസിംഗ് നഴ്സ്, യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, നോട്ടിംഗ്ഹാം)

ഏറെ നാളുകളായി കിഡ്നി സംബന്ധമായ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു.

പരേതന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് ജയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ്. ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, മനു ജോര്‍ജ് സഖറിയ, ബൈജു മേനാച്ചേരി, ഡിക്സ് ജോര്‍ജ്, ജിബി വര്‍ഗീസ് എന്നിവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍