സ്വിറ്റ്സര്‍ലന്‍ഡില്‍ ജനന നിരക്കില്‍ റിക്കാര്‍ഡ് വര്‍ധന
Friday, July 3, 2015 7:49 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ജനന നിരക്കില്‍ കഴിഞ്ഞ 25 വര്‍ഷത്തിലെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 86,000 കുട്ടികള്‍ ജനിക്കുകയുണ്ടായി. 1992നു ശേഷം ഉണ്ടായ കൂടിയ ജനന നിരക്കാണിതെന്നു സ്റാറ്റിസ്റിക്കല്‍ വകുപ്പു അറിയിച്ചു. ഉറച്ച സാമ്പത്തികസ്ഥിതിയും വിദേശീയരുടെ വന്‍ വര്‍ധനയുമാണ് (25 ശതമാനം) ഈ നിരക്കിനു മുഖ്യ കാരണമെന്നു പറയപ്പെടുന്നു. നിലവില്‍ 1.5 ശതമാനമാണു സ്വിസില്‍ ജനന നിരക്ക്.

കേരളത്തിനു സമാനമായി ജനനനിരക്കില്‍ പെണ്‍കുട്ടികളാണു സ്വിസില്‍ മുമ്പില്‍. ആയിരം ആണ്‍കുട്ടികള്‍ക്ക് അനുപാതമായി 1060 പെണ്‍കുട്ടികള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍