കൈരളി ഫെറയിന്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചു
Wednesday, July 1, 2015 7:03 AM IST
ഹൈഡല്‍ബര്‍ഗ്: കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന്റെ മുപ്പതാം വാര്‍ഷികം പ്രശസ്ത ഗായകന്‍ ജെ.എം. രാജുവിന്റെ ഗാനമേളയോടെ ജൂണ്‍ 28ന് സെന്റ് ബോണിഫാസിയോസ് പള്ളി ഹാളില്‍ ആഘോഷിച്ചു.

1985 ല്‍ രൂപീകൃതമായ കൈരളി ഫെറയിന്റെ പ്രസിഡന്റ് മൈക്കിള്‍ കിഴുകണ്ട യില്‍ സ്വാഗതം ആശംസിച്ചു. മലയാള ചലച്ചിത്ര രംഗത്തെ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജെ.എം. രാജു, ഭാര്യ ലത, കെ.ജെ. ജീമോന്‍ എന്നിവര്‍ ഭക്തിഗാനങ്ങളും മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിലെ പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ ഗാനമേള സദസിനെ ആനന്ദഭരിതമാക്കി. സ്കറിയ തോമസ് പിന്നണി സംഗീതവും മൈക്കിള്‍ നൊയ്ഹൌസ് ശബ്ദക്രമീകരണവും നിര്‍വഹിച്ചു.

35 വര്‍ഷം പിന്നിട്ട കൊളോണ്‍ സംഗീത ആര്‍ട്സ് ക്ളബ്ബ് സാരഥി ജോണി ചക്കുപുരയ്ക്കല്‍ കൈരളി ഫെറയിന്‍ ഹൈഡല്‍ബര്‍ഗിന് ജെ.എം. രാജുവിന്റെ ഗാനമേളക്ക് അവസരം ഒരുക്കി. സെക്രട്ടറി അച്ചാമ്മ പുത്തൂരിന്റെ നന്ദി പ്രകടനത്തിനുശേഷം അത്താഴ വിരുന്നോടെ വാര്‍ഷിക പരിപാടി സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍