'വാഹനങ്ങളുടെ വേഗം അളക്കാനല്ല ഗ്രൌണ്ട് റഡാര്‍'
Wednesday, July 1, 2015 7:03 AM IST
വിയന്ന: റോഡില്‍ ഘടിപ്പിച്ചിരിക്കുന്ന ഗ്രൌണ്ട് റഡാറിനെക്കുറിച്ച് ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സംശയനിവാരണവുമായി വിയന്ന പോലീസ് രംഗത്തെത്തി. ഗ്രൌണ്ട് റഡാര്‍ സ്ഥാപിച്ചിരിക്കുന്നത് റോഡിലെ വേഗം അളക്കാനല്ലെന്നും മറിച്ച്, വാഹനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുവാന്‍ വേണ്ടിയാണെന്നും ആണ് പോലീസ് വക്താവ് വ്യക്തമാക്കി.

വാഹനങ്ങളുടെ കാനേഷ്മാരി തയാറാക്കുവാന്‍ വേണ്ടിയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. വഗ്രാമാര്‍ സട്രാസയുടെയും ഹോഹെ സ്റ്റൈഗണ്‍റ്റഷ ഗാസയുടെയും രണ്ടു ട്രാക്കുകളിലായാണ് ഗ്രൌണ്ട് റഡാര്‍ നിലവില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ റോഡുകളിലൂടെ നിലവില്‍ കടന്നു പോകുന്ന വാഹനങ്ങളുടെ സെന്‍സസ് കണക്കാക്കാന്‍ വേണ്ടിയാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. മറിച്ച് വേഗം അളക്കാന്‍ വേണ്ടിയല്ലെന്നും ആശങ്കയ്ക്ക് അര്‍ഥം ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍