ബിബിസിക്കു കാമറോണിന്റെ ശാസന: ഭീകര സംഘടനയെ ഇസ്ലാമിക് സ്റേറ്റ് എന്നു വിളിക്കരുത്
Tuesday, June 30, 2015 8:31 AM IST
ലണ്ടന്‍: പ്രാകൃത രീതിയില്‍ അക്രമവും അഴിഞ്ഞാട്ടവും നടത്തുന്ന ഭീകര സംഘടനയെ ഇസ്ലാമിക് സ്റേറ്റ് എന്നു വിളിക്കരുതെന്നു ബിബിസിയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ആവശ്യപ്പെട്ടു. ഇങ്ങനെ വിളിക്കുന്നത് പല മുസ്ലിങ്ങള്‍ക്കും അപമാനമായിരിക്കുമെന്നും അദ്ദേഹത്തിന്റെ വിശദീകരണം.

ഇസ്ലാമിക് സ്റേറ്റ് എന്ന് ഭീകര സംഘടനയെ വിശേഷിപ്പിക്കുന്നതിനെതിരേ മുസ്ലിം സമൂഹത്തില്‍നിന്ന് ആക്ഷേപമുയരുന്നുണ്ട്. ഇതിനു പകരം ഐഎസ്ഐഎല്‍ (ഇസ്ലാമിക് സ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്റ്) എന്നു തന്നെ വേണം വിളിക്കാനെന്നും കാമറോണ്‍ നിര്‍ദേശിച്ചു.

ഭീകരരെ നേരിടാനുള്ള പോരാട്ടത്തില്‍ അസാധാരണമായ കാത്തിരിപ്പും ക്ഷമയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടുണീഷ്യയിലെ മര്‍ഹബ ബീച്ചില്‍ ഇസ്ലാമിക് സ്റേറ്റ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 38 പേരില്‍ മുപ്പതും ബ്രിട്ടീഷുകാരായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍