യുകെയില്‍ മലയാളി ബാലിക അര്‍ബുദത്തെത്തുടര്‍ന്നു മരിച്ചു
Monday, June 29, 2015 7:19 AM IST
ലണ്ടന്‍: യുകെയില്‍ മലയാളി ബാലിക അര്‍ബുദ രോഗത്തെ തുടര്‍ന്നു മരിച്ചു. ബ്രിസ്റോള്‍ സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗമായ തിരുവല്ല, പടപ്പാട് അരുവിക്കല്‍ രാജീവ് ജേക്കബിന്റെയും തിരുവല്ല മേപ്രാല്‍ സ്വദേശി ബീനയുടെയും മകള്‍ അലീഷ (12) ആണു ജൂണ്‍ 28നു (ഞായര്‍) മരിച്ചത്.

ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. യുകെയില്‍ ചെത്നാഹാമിലാണു രാജീവും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്. സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി റവ. എബ്രഹാം പി. മാത്യുവിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.