കവന്‍ട്രിയില്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ സെപ്റ്റംബര്‍ 19ന്
Monday, June 29, 2015 7:17 AM IST
ലണ്ടന്‍: യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ളാസിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നുവെന്ന പരാതിക്കു പരിഹാരമായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'യുക്മ സൂപ്പര്‍ ഡാന്‍സര്‍' എന്ന നൃത്ത മത്സരം രണ്ടാം പാദത്തിലേക്കു കടക്കുന്നു.

കവന്‍ട്രിയില്‍ സെപ്റ്റംബര്‍ 19 നാണു മത്സരം. കവന്‍ട്രി കേരള കമ്യൂണിറ്റിയാണു മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്.

യുക്മയിലെ അംഗ അസോസിയേഷനുകളില്‍പ്പെട്ടവര്‍ക്കു മാത്രമേ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാകൂ. സബ് ജൂണിയര്‍ (8 വയസു മുതല്‍ 13 വയസിനു തഴെ വരെ), ജൂണിയര്‍ (13 വയസു മുതല്‍ 18 വയസു വരെ) എന്നീ വിഭാഗങ്ങളില്‍ സിനിമാറ്റിക് സിംഗിള്‍, സെമി ക്ളാസിക്കല്‍ സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍. സബ് ജൂണിയര്‍, ജൂണിയര്‍, ഇരു വിഭാഗത്തിലും ടീം എന്നീ വിഭാഗങ്ങളില്‍ വിജയികളാകുന്നവര്‍ക്കു ബാല നാട്യരത്ന, യുവ നാട്യരത്ന, ടീം നാട്യരത്ന എന്നീ പുരസ്കാരങ്ങള്‍ക്കൊപ്പം കാഷ് പ്രൈസും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂര്‍ അപേക്ഷ നല്‍കേണ്ടതാണെന്നു മത്സരത്തിന്റെ മുഖ്യ ചുമതല വഹിക്കുന്ന യുക്മ വൈസ് പ്രസിഡന്റ് ബീന സെന്‍സും മത്സരത്തിനുവേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി കവന്‍ട്രി കേരള കമ്യൂണിറ്റി പ്രസിഡന്റ് ബാബു ഏബ്രഹാമും പറഞ്ഞു.

വേദിയുടെ വിലാസം: ഢഋചഡഋ:ണകഘഘഋചഒഅഘഘ ടഛഇകഅഘ ഇഘഡആ, ഞഛആകചഒഛഛഉ ഞഛഅഉ, ഇഛഢഋചഠഞഥ, ഇഢ3 3ആആ.