എഫ്ഒസി ജര്‍മനി ഗ്രില്‍ പാര്‍ട്ടി നടത്തി
Friday, June 26, 2015 8:13 AM IST
കൊളോണ്‍: ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ (എഫ്ഒസി) ജര്‍മന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗ്രില്‍ പാര്‍ട്ടി നടത്തി.

കൊളോണ്‍ മ്യൂള്‍ഹൈമിലെ എസ്പികെ സമുച്ചയത്തില്‍ നടത്തിയ പാര്‍ട്ടിയില്‍ ഒത്തുകൂടാനും സൌഹൃദം പങ്കുവയ്ക്കാനും എഫ്ഒസി അംഗങ്ങളെക്കൂടാതെ അവരുടെ സുഹൃത്തുക്കളും കുടുംബസമേതം എത്തിയിരുന്നു.

ഗ്രില്‍ പാര്‍ട്ടിക്കു കൊഴുപ്പേകാന്‍ ജര്‍മനിയിലെ അറിയപ്പെടുന്ന ഗായകനായ പിന്റോ ചിറയത്തിന്റെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. ചീട്ടുകളിയും ഉണ്ടായിരുന്നു. എഫ്ഒസി ഭാരവാഹികളായ സെബാസ്റ്യന്‍ കരിമ്പില്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ഗ്രിഗറി മേടയില്‍, ജോസഫ് കളപ്പുരയ്ക്കല്‍, ജോബ് കൊല്ലമന, ചാക്കോ ജോസഫ് പ്ളാമ്പറമ്പില്‍, ലിബി കരിമ്പില്‍ തുടങ്ങിയവര്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍