മെര്‍ക്കലും കാമറോണും ചര്‍ച്ച നടത്തും
Wednesday, June 24, 2015 8:15 AM IST
ബര്‍ലിന്‍: ബ്രസല്‍സില്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നിര്‍ണായക യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കു മുന്നോടിയായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും തമ്മില്‍ ബര്‍ലിനില്‍ ചര്‍ച്ച നടത്തും.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്തണമെന്ന യുകെയുടെ ആവശ്യം ഉച്ചകോടി ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം തന്നെയായിരിക്കും മെര്‍ക്കലും കാമറോണും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന അജന്‍ഡ.

യൂറോപ്യന്‍ യൂണിയനില്‍ യുകെയുടെ ഭാവി തീരുമാനിക്കാന്‍ 2017ല്‍ ജനഹിത പരിശോധന നടത്തുമെന്ന് കാമറോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. അതിനു മുമ്പ് യുകെയ്ക്ക് ഹിതകരമായ രീതിയില്‍ ഉടമ്പടയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് ആവശ്യം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍