ഇന്ത്യന്‍ ഫോറവും ജര്‍മന്‍ ഇന്ത്യന്‍ സൊസൈറ്റിയും യോഗദിനം ആചരിച്ചു
Tuesday, June 23, 2015 8:09 AM IST
ഷ്വെബിഷ്ഹാള്‍: ഇന്ത്യന്‍ ഫോറവും ഇന്ത്യന്‍ സൊസൈറ്റിയും ചേര്‍ന്ന് ഷ്വെബിഷ്ഹാളിലെ ഇന്ത്യന്‍ ഫോറം ഓഡിറ്റോറിയത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. മ്യൂണിക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അസിസ്റന്റ് കോണ്‍സുലര്‍ സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

യോഗയുടെ ബയോഫിസിക്കല്‍ വശങ്ങളെക്കുറിച്ച് ചര്‍ച്ചയും നടത്തി. തിയററ്റിക്കല്‍ പേപ്പര്‍ പ്രസന്റേഷനും പ്രാക്ടിക്കല്‍ സെഷനും സഹിതമായിരുന്നു ദിനാചരണം നടത്തിയത്. പരിപാടികളില്‍ ജര്‍മന്‍കാരുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ഏതാണ്ട് ഇരുനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡോ. റെജി തോമസ്, ഡോ. ശൈലി ദോഷി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബ്ളാക്ക് ഫോറസ്റിലെ യോഗ സെന്റര്‍ വകുപ്പ് മേധാവി തത്യാന യാക്കോബാണ് ഡെമോണ്‍സ്ട്രേഷന്‍ നടത്തിയത്.

വിവധ പ്രായ വിഭാഗങ്ങളിലുള്ളവര്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി യോഗ മുറകള്‍ അഭ്യസിക്കുന്നതായി ഇവിടെ എത്തിയിരുന്നു. ഇന്ത്യന്‍ ഫോറം സ്ഥാപകന്‍ റുഡോള്‍ഫ് ബൂലര്‍ സ്വാഗതവും ഫോറം ഡയറക്ടറും സംഘാടകനുമായ സുബി ഡൊമിനിക് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍